ആഗോള ക്രിപ്‌റ്റോ വിപണിയിൽ ഇടിവ്; ബിറ്റ് കോയിൻ വില 30,000 ഡോളറിന് താഴെയെത്തി

മുംബൈ: ആഗോള ക്രിപ്‌റ്റോ വിപണിയിൽ ഇടിവ്. തിങ്കളാഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്‌റ്റോമാർക്കറ്റിന്റെ വിപണി മൂല്യം ബുധനാഴ്ച 1.28 ട്രില്യൺ ഡോളറായി കുറഞ്ഞു.

ബിറ്റ് കോയിൻ വില വീണ്ടും 30,000 ഡോളറിന് താഴെയെത്തുകയും ചെയ്തിട്ടുണ്ട്. ക്രിപ്റ്റോരംഗത്തെ നിക്ഷേപകർക്കുണ്ടായ ഭയമാണ് ക്രിപ്റ്റോവിപണിയിലെ ഇടിവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.74 ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്കോയിൻ വിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ബിറ്റ്കോയിൻ വിലയിൽ 4.7 ശതമാനം കുറവുണ്ടായി. എഥേറിയത്തിന്റെ വില 24 മണിക്കൂറിനുള്ളിൽ 1.27 ശതമാനം കുറഞ്ഞ് 2,043 ഡോളറിലെത്തുകയും ചെയ്തു. കഴിഞ്ഞ എഴുദിവസങ്ങളിൽ 13.57 ശതമാനത്തിന്റെ ഇടിവാണ് രണ്ടാമത്തെ വലിയ ക്രിപ്റ്റോ അസറ്റായ എഥേറിയം നേരിട്ടത്.