ഇത് പുതിയ ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാധവൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ കറൻസി മുന്നോട്ടുവെച്ചപ്പോൾ രാജ്യത്ത് വലിയ ബഹളമായിരുന്നു ആദ്യം. ഡിജിറ്റൽ കറൻസിയും മൈക്രോ ഇക്കോണമിയുമെല്ലാം പ്രാവർത്തികമാകാൻ പോകുന്നില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ഇത് വലിയ ദുരന്തമാകുമെന്നും ചിലർ പറഞ്ഞു.

എന്നാൽ, രണ്ട് വർഷം കൊണ്ട് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി. ഇത് പുതിയ ഇന്ത്യയാണ്. ഏറ്റവുമധികം മൈക്രോ ഇക്കോണമി ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.