മലിനീകരണം മൂലമുണ്ടാകുന്ന മരണത്തില്‍ ഇന്ത്യ ഒന്നാമത്‌

അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് ഇന്ത്യയിലെന്ന് പഠനം. രണ്ടാം സ്ഥാനത്ത് ചൈനയാണ്.

2019-ല്‍ ലോകത്താകമാനം 90 ലക്ഷം ആളുകള്‍ക്ക് മലിനീകരണം മൂലം ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ലാന്‍സെറ്റ് പ്ലാനെറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം മരണങ്ങളില്‍ ആറിലൊന്നുവരും ഇത്.

വായുമലിനീകരണമാണ് ഏറ്റവും അപകടകരം. മലിനീകരണവും ആരോഗ്യവും സംബന്ധിച്ച് 2015-ല്‍ പ്രസിദ്ധീകരിച്ച ആദ്യ റിപ്പോര്‍ട്ട് പുതുക്കിയതാണ് ഇപ്പോള്‍. മൊത്തം മരണസംഖ്യയില്‍ വ്യത്യാസം കണ്ടെത്തിയിട്ടില്ല.