ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുൽ ഗാന്ധി. ഇന്ത്യയിലെ നിലവിലെ സ്ഥിതിയെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയോട് ഉപമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. തൊഴിലില്ലായ്മ, പെട്രോൾ വില, വർഗീയ സംഘർഷം എന്നിവയിൽ ഇരുരാജ്യങ്ങളുടേയും ഗ്രാഫ് ഒരുപോലെയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചതു കൊണ്ട് വസ്തുതകൾ ഇല്ലാതാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017 മുതൽ 2021 വരെയുള്ള കണക്കുകൾ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.

