സര്‍വീസ് പോര്‍ട്ടലുമായി തൊഴില്‍വാര്‍ത്ത

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ‘സര്‍വീസ് പോര്‍ട്ടലുമായി’ മാതൃഭൂമി തൊഴില്‍വാര്‍ത്ത. മൂന്ന് പേജുകളിലായാണ് പുതിയ പംക്തി തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസ് സംബന്ധിച്ച വാര്‍ത്തകള്‍, ജീവനക്കാര്‍ക്കുള്ള അറിയിപ്പുകള്‍, കേന്ദ്ര, സംസ്ഥാന സര്‍വീസിലെ ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍ തുടങ്ങിയ അറിയിപ്പുകളാണ് ഈ പംക്തിയിലൂടെ വായനക്കാരിലെത്തുന്നത്.

സര്‍വീസ് സംബന്ധമായ സംശയങ്ങള്‍ക്കുള്ള മറുപടി, സര്‍വീസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമോപദേശങ്ങള്‍, ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ലഭിക്കും. വകുപ്പുതല പരീക്ഷകള്‍ക്കുള്ള സമഗ്രമായ പരിശീലനങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, തൊഴിലന്വേഷകര്‍ക്കായി നല്‍കി വരുന്ന പരിശീലനത്തിലും തൊഴില്‍ വിജ്ഞാപനത്തിലും കുറവും വരുത്തുന്നില്ല.