കെ റെയിൽ ; ജിപിഎസ് മാർക്കർ എങ്ങനെ പിഴുതെറിയുമെന്ന് കാണാമെന്ന് തോമസ് ഐസക്ക്

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേയ്ക്കായി കല്ലിടണമെന്ന് നിർബന്ധമില്ലെന്ന് മുൻമന്ത്രി തോമസ് ഐസക്ക്. കല്ല് പറിക്കുന്നവർക്കാണ് വാശിയെന്നും ജിപിഎസ് മാർക്കർ എങ്ങനെ പിഴുതെറിയുമെന്ന് കാണാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

എൽഡിഎഫ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ 100 സീറ്റ് തികയ്ക്കും. നാലാം മുന്നണിയോട് എൽഡിഎഫിന് അയിത്തമില്ല. നാലാം മുന്നണിയായ എഎപി -ട്വന്റി20യുടെ വോട്ട് ആർക്കെന്ന് അവർ തന്നെ തീരുമാനിക്കട്ടെയെന്നും എഎപിയുടെയും ട്വന്റി20യുടെയോ വോട്ട് കോൺഗ്രസിന് അട്ടിപ്പേറായി നൽകിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനോടും ബിജെപിയോടുമാണ് എൽഡിഎഫിന് എതിർപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.