ഇസ്താംബുള്‍: വനിത ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍.
52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തില്‍ മനീഷയും ആണ് സെമിയില്‍ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തില്‍ പര്‍വീണും സെമിയില്‍ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.
മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീണ്‍ കീഴടക്കിയത്.

