കെ സ്വിഫ്റ്റ്; ഒരു മാസത്തെ വരുമാനം മൂന്ന് കോടി രൂപ

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോൾ വരുമാനം മൂന്ന് കോടി രൂപ. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ യാത്രകളിൽ നിന്നായി 3,01,62,808 രൂപയാണ് ലഭിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ 5 സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ 4 സർവീസുകളുമാണ് ദിനംപ്രതി സർവ്വീസ് നടത്തുന്നത്.

സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം ബംഗളൂരു, തിരുവനന്തപുരം – ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട് – ബംഗളൂരു, തിരുവനന്തപുരം – പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട – ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.