സംസ്ഥാനത്തെ 14 ഡാമുകള്‍ സുരക്ഷാ ഭീഷണിയിലെന്ന് ഐബി റിപ്പോര്‍ട്ട്‌

സംസ്ഥാനത്തെ ചെറുതും വലുതുമായ 14 ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട്. അതിനാല്‍, ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ഏല്‍പ്പിച്ചേക്കുമെന്നാണ് സൂചന. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാനും ആലോചനയുണ്ട്. വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്മെന്റുണ്ടാകും. സായുധ പോലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.