ചുട്ടുപൊള്ളി ഡൽഹി; ഞായറാഴ്ച്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി ഡൽഹി. റെക്കോർഡ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 49 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ താപനില. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

49.2 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ മുൻഗേഷ്പുരിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില. നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസും ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൻഷ്യസുമാണ് താപനില. സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തിൽ ഞായറാഴ്ച രേഖപ്പടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്.

സാധാരണയേക്കാൾ അഞ്ചു പോയിന്റ് വർദ്ധനവാണ് ഉണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. അതേസമയം, തിങ്കളാഴ്ച ഡൽഹിയിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.