തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായിയും ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്ററുമായ സാബു എം ജേക്കബ്. സിൽവർ ലൈൻ പദ്ധതിയിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശനം ഉന്നയിച്ചത്.
കെഎസ്ആർടിസിയെ നോക്കി നടത്താൻ അറിയാത്തവരാണ് കോടികളുടെ സിൽവർ ലൈൻ പദ്ധതി കൊണ്ടുവരാൻ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ നെഞ്ചിൽ കുറ്റിയടിക്കുന്ന സർക്കാരാണ് കേരളത്തിലേത്. മെട്രോ ഒരു കോടി നഷ്ടത്തിലാണ്. ഈ സ്ഥിതി തുടർന്നാൽ കേരളം ഉടൻ ശ്രീലങ്കയെക്കാൾ മോശം സ്ഥിതിയിലേക്കെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആം ആദ്മി – ട്വന്റി ട്വന്റി സഖ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്നാണ് മുന്നണിയുടെ പേര്. കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എഎപി അതിവേഗം വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

