കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിജയ് ബാബുവിന്റെ അമ്മ മായ ബാബു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. മകനെതിരെ യുവനടി നല്‍കിയ ബലാത്സംഗ കേസിന് പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നാണ് മായ ബാബുവിന്റെ പരാതിയില്‍ പറയുന്നത്.
അതേസമയം, വിജയ് ബാബു ഇപ്പോള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. നടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മേയ് 18നാണ് പരിഗണിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

