കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നടന് മോഹന്‍ലാലിന് ഇ ഡിയുടെ നോട്ടീസ്. കൊച്ചി മേഖലാ ഓഫീസില്‍ അടുത്തയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്ന് ഇഡിക്ക് നേരത്തെ മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം, മോന്‍സണു ഐ.ജി. ലക്ഷ്മണിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐജിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

