ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തു വിട്ടു. മലയാളത്തില്‍ നിന്നും ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’, നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം ‘ഗോദാവരി’, ശങ്കര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ആല്‍ഫ ബീറ്റ ഗാമ’, ബിശ്വജീത് ബോറ സംവിധാനം ചെയ്ത മിഷിംഗ് ഭാഷയിലുള്ള ‘ബൂംബാ റൈഡ്’, അചല്‍ മിശ്ര സംവിധാനം ചെയ്ത ഹിന്ദി, മറാത്തി ചിത്രം ‘ധുയിന്‍’ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.
മാധവന്‍ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായ ‘റോക്കട്രി- ദി നമ്ബി ഇഫെക്ട്’ എന്ന സിനിമയുടെ ലോക പ്രീമിയറും ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

