കണ്ണൂർ: കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 12, 13 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
സ്റ്റോർ മാനേജർ, ഫ്ളോർ മാനേജർ, ഫിനാൻസ് മാനേജർ, ഇൻവെന്ററി മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ്, മാനേജ്മന്റ്ട്രെയിനി, ഗ്രാഫിക് ഡിസൈനർ, ടെലികോളർ, സൂപ്പർവൈസർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, റീസീവിങ് സ്റ്റാഫ്, കമ്മ്യൂണിക്കേഷൻ മാനേജർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ബില്ലിങ്, ഹോസ്റ്റസ്, സോർസിങ് എക്സിക്യൂട്ടീവ്, സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഡ്രൈവർ, ലോഡിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്സ്, ഇലക്ട്രിഷ്യൻ, ഫൈബർ എഞ്ചിനീയർ, മെക്കാനിക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു/ ഡിഗ്രി, പിജി, എംബിഎ, ബിടെക്, ഐടിഐ, ഡിപ്ലോമ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, സിവിൽ. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. 0497 2707610, 6282942066.

