നമ്മളിൽ പലർക്കും പഴം കഴിക്കാൻ വളരെയേറെ ഇഷ്ടമാണ്. വാഴപ്പഴം വളരെ രുചികരവും ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയതുമാണ്. എന്നാൽ വാഴപ്പഴം അധികം കഴിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് രക്തത്തിൽ പൊട്ടാസ്യം അധികമാകാൻ കാരണമാകും. രക്തത്തിൽ പൊട്ടാസ്യം കൂടുമ്പോൾ ഹൈപ്പർകീമിയ എന്ന പ്രശ്നമുണ്ടാകാം. ഇത് ചിലപ്പോൾ ഹൃദയാഘാതത്തിനും കാരണമാകും. അന്നജത്തിന്റെ അംശം കൂടുതലായതിനാൽ വാഴപ്പഴം കഴിക്കുന്നത് ദന്തപ്രശ്നങ്ങൾക്കും കാരണമാകും.
മൈഗ്രെയിൻ ഉള്ളവർ വാഴപ്പഴം അധികം കഴിക്കാൻ പാടില്ല. വാഴപ്പഴത്തിൽ ടൈറാമിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രെൻ രൂക്ഷമാക്കും. ചിലർക്ക് വാഴപ്പഴം അലർജിയും ഉണ്ടാക്കാൻ ഇടയാക്കും. അമിതമായി വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വാഴപ്പഴം അധികം കഴിക്കരുത്. പഴത്തിൽ അടങ്ങിയിട്ടുള്ള കലോറിയാണ് ശരീരഭാരം വർധിപ്പിക്കുന്നത്. വലിയ അളവിൽ വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും. അതിനാൽ പ്രമോഹ രോഗികൾ കൂടുതലായി വാഴപ്പഴം കഴിക്കരുത്.

