ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണോ; അൾസിറിന്റെ സൂചനയാകാം

ന്ന് പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അൾസർ. ദഹനവ്യവസ്ഥയിൽ ഉൾപ്പെടുന്ന അന്നനാളം, കുടൽ, ആമാശയം എന്നിവിടങ്ങളിൽ തുറന്ന ചെറുവ്രണങ്ങൾ വരുന്നതിനെയാണ് അൾസർ എന്ന് പറയുന്നത്. മരുന്നുകളുടെ അമിതോപയോഗവും ജീവിതരീതികളിലെ പാളിച്ചകളും മൂലമാണ് അൾസർ ഉണ്ടാകുന്നത്.

അൾസർ ആദ്യഘട്ടത്തിൽ കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. അൽസറിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വയറിന്റെ മുകൾഭാഗത്തായി വേദന അനുഭവപ്പെടുന്നത് അൾസറിന്റെ ലക്ഷണമാകാം. സാമാന്യ കാര്യമായ രീതിയിൽ തന്നെ ഈ വേദന അനുഭവപ്പെടാം. അൾസറുള്ളവരിൽ ദഹനരസത്തിൽ വ്യതിയാനം വരാം. ഇതിന്റെ ഭാഗമായി രാവിലെ ഉറക്കമുണർന്നയുടൻ ഓക്കാനം വരാനിടയുണ്ട്.

അൾസറുള്ളവരിൽ ഛർദ്ദിയും ലക്ഷണമായി വരാം. അൾസർ ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുമ്പോഴാണ് ഈ ലക്ഷണം കാണപ്പെടുന്നത്. വയറുവേദനയ്ക്കൊപ്പം തന്നെ മലത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കിൽ അതും അൾസറിന്റെ ലക്ഷണമാകാം. ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അക്കാര്യവും ശ്രദ്ധിക്കണം. ദഹനപ്രശ്നങ്ങളുടെ ഭാഗമായി അൾസർ രോഗികളിൽ വിശപ്പ് കുറയാനിടയുണ്ട്. ശരീര ഭാരവും കുറയാൻ സാധ്യതയുണ്ട്.