മലപ്പുറം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 385/2020), ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ് ) (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 279/2020) തസ്തികകളിലേക്ക് മെയ് നാലിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ് )( ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ .365/2021) തസ്തികയിലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലും അഭിമുഖം നടത്തും.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ് , പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയ ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

