കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച്ച. ഞായറാഴ്ച്ച മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
തിങ്കളാഴ്ച റംസാൻ 30 ആയിരിക്കുമെന്നും മുസ്ലിം മതപണ്ഡിതർ വ്യക്തമാക്കി. റംസാൻ 30 പൂർത്തിയാക്കിയാണ് കേരളത്തിൽ മതനിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച്ചയാണ് ചെറിയ പെരുന്നാൾ.

