ആഗോള റിലീസില്‍ ആയിരം കോടി കടന്ന് കെജിഎഫ്-2

ആഗോള റിലീസില്‍ ആയിരം കോടി ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടി പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2. നാലാം ഇന്ത്യന്‍ ചിത്രമായാണ് കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആര്‍.ആര്‍.ആര്‍, ദംഗല്‍, ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ആയിരം കോടി കടന്ന ചിത്രങ്ങള്‍. ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ആയിരം കോടി കടന്ന വിവരം പങ്കുവെച്ചത്.

യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ഠന്‍, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫ് ചാപ്റ്റര്‍ 2 ല്‍ അഭിനയിച്ചിട്ടുണ്ട്. കെ.ജി.ഫ് ചാപ്റ്റര്‍ 2 കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡയും സംഗീതം രവി ബസ്‌റൂറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബര്‍ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.