തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റെ വിമർശനവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇ പി ജയരാജന്റെ പ്രസംഗം മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ കൈയടി വാങ്ങാൻ മാത്രമായി ഇത്തരമൊരു പ്രസംഗം പി സി ജോർജ് നടത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്റേത് അപക്വമായ പെരുമാറ്റമായിരുന്നു. ആർഎസ്എസ് ക്രിമിനലിനെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. നിലവാരമില്ലാത്ത ഇടപെടലാണുണ്ടായത്. ബിജെപി നേതൃത്വം വി മുരളീധരനെ നിയന്ത്രിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയിടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിന് കാരണമായ പരാമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് ജാമ്യം ലഭിച്ചതിന് ശേഷം പി സി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പിസിയുടെ പ്രതികരണം. തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.

