പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ വി.കെ സനോജ് തുടരും. എസ് ആര് അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
അതേസമയം, ആദ്യമായി ട്രാന്‍സ്ജന്‍ഡറായ കോട്ടയത്ത് നിന്നുള്ള ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റി അംഗമായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടി. എന്നാല്‍, എസ് സതീഷ് , എസ് കെ സജീഷ് , കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു.
37 വയസാണ് പരിധിയെങ്കിലും 39 വയസുള്ള സനോജിനെ തന്നെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനൊടുവില്‍ വി കെ സനോജിന് പ്രായത്തില്‍ ഇളവ് നല്‍കുകയായിരുന്നു. എ എ റഹീം അഖിലേന്ത്യ അധ്യക്ഷനായ ഒഴിവിലാണ് സനോജ് സെക്രട്ടറിയായത്.

