കൊവിഡ് കാലത്ത് പരോള്‍ ലഭിച്ചവര്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അതാത് ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, രാജ്യത്തെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മാറിയെന്നും ഇനി അത്തരത്തിലുള്ള പരിരക്ഷകള്‍ പ്രതികള്‍ക്ക് മാത്രമായി നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.