ഇന്ന് പലരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. അമിത വണ്ണവും, ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളും പലപ്പോഴും പ്രമേഹത്തിന് കാരണമാകാറുണ്ട്. ടൈപ്പ് 2 പ്രമേഹം പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്ന രോഗാവസ്ഥയല്ല. രോഗലക്ഷണങ്ങൾ മുമ്പ് തന്നെ ശരീരത്തിൽ കാണാൻ ആരംഭിക്കും. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്നാകും ഉണ്ടാകുക. പ്രമേഹത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ആരോഗ്യവാനായ മനുഷ്യൻ 24 മണിക്കൂറുകളിൽ 4 മുതൽ 7 തവണ വരെയാണ് മൂത്രം ഒഴിക്കേണ്ടത്. എന്നാൽ പ്രമേഹം ഉള്ളവർക്ക് അതിൽ കൂടുതൽ തവണ മൂത്ര ശങ്ക ഉണ്ടാകും. പ്രമേഹ രോഗികൾക്ക് അമിതമായ ദാഹവും ഉണ്ടാകും.
പ്രമേഹം ഉള്ളവരിൽ കീറ്റോൺസ് അമിതമായി ഉത്പാദിപ്പിക്കുകയും, ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകും. ഇതുമൂലം ശാരീരിക അസ്വസ്ഥതകളും ഓർക്കാനാവും ഛർദിലും ഒക്കെ ഉണ്ടാകുകയും ചെയ്യും.
പ്രമേഹ രോഗികൾക്ക് ശരീരഭാരം കുറയുകയും കാഴ്ച ശക്തി കുറയുകയും ചെയ്യും. മുറിവുകൾ ഉണങ്ങാൻ താമസം നേരിടും. കാലുകളിലും കൈകളിലും മരവിപ്പ് അനുഭവപ്പെടുകയും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യും.

