തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉന്നതതല യോഗം ചേരും. കൊവിഡ് കേസുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ നിര്‍ണ്ണായക യോഗത്തില്‍ ചര്‍ച്ചയായേക്കും.
അതേസമയം, രണ്ടാഴ്ചയിലൊരിക്കല്‍ പട്ടിക പ്രസിദ്ധീകരിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് കൊവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചേക്കും. രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിര്‍ണായക യോഗവും ചേരുന്നത്. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

