ദളപതിക്കോട്ട തകര്‍ത്ത് റോക്കിഭായ്‌!

തമിഴ്നാട്ടില്‍ വിജയുടെ ബീസ്റ്റിനെ മറികടന്ന് കളക്ഷനില്‍ വിജയ്‌യെ പിന്നിലാക്കിയും യഷിന്റെ കെജിഎഫ്-2 റെക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ റിലീസായി വെറു ഒന്‍പത് ദിവസംകൊണ്ടാണ് ഈ നേട്ടം.

വിജയ് ചിത്രമായ ബീസ്റ്റും കെജിഎഫും ഒരു ദിവസത്തെ ഇടവേളയിലായിരുന്നു തിയേറ്ററില്‍ റിലീസായത്. മറ്റു സംസ്ഥാനങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടക്കുമ്പോഴും തമിഴ് നാട്ടില്‍ മാത്രമായിരുന്നു കെ. ജി. എഫിനു വെല്ലുവിളി. എന്നാല്‍, ഇപ്പോള്‍ 64 കോടി വരുമാനമാണ് ഒന്‍പത് ദിവസം കൊണ്ട് കെജിഎഫ് നേടിയത്. ബീസ്റ്റ് 61 കോടിയും. കെജിഎഫിന് ഒരു ദിവസം മുന്നേ റിലീസായിട്ടും ബീസ്റ്റിന് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചില്ല.

കെജിഎഫ് തമിഴ്‌നാട് ബോക്സ് ഓഫീസില്‍ ഒരു കോളിവുഡ് ചിത്രത്തെ മറികടക്കുന്ന ആദ്യ സാന്‍ഡല്‍വുഡ് ചിത്രമായി മാറിയിരിക്കുകയാണ്. ഇതുവരെ സിനിമ 268.63 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍. അധിക ദിവസം താമസിക്കാതെ 300 കോടി ക്ലബില്‍ കെജിഎഫ് ഇടം പിടിക്കും.