‘ഞാന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കെ-റെയില്‍ നടപ്പാക്കുമായിരുന്നു’: കെ.വി തോമസ്‌

കൊല്ലം: താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് പറഞ്ഞു. ‘വികസനം ജനങ്ങള്‍ക്കുവേണ്ടിയാണ്. അതിനായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് എല്ലാവരും കൈകോര്‍ക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നത്’- കെ.വി തോമസ് ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.