മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഗാലാന്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണറായിരുന്നത്. കെ കരുണാകരൻ, ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയാണ് അദ്ദേഹം. ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15 നാണ് അദ്ദേഹം ജനിച്ചത്. പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

പാലക്കാട് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. 1977 ൽ തൃത്താലയിൽ നിന്നാദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം കെ.കരുണാകരൻ മന്ത്രിസഭയിൽ ചുരുങ്ങിയ കാലം കൃഷിമന്ത്രിയായി. 16വർഷം യുഡിഎഫ് കൺവീനർ ആയും അദ്ദേഹം പ്രവർത്തിച്ചു.