ഹൂബ്ലിയിലെ പോലീസ് സ്റ്റേഷൻ അക്രമിച്ച സംഭവം; ഒവൈസിയുടെ പാർട്ടി നേതാവ് അറസ്റ്റിൽ

ബംഗളൂരു: ഹൂബ്ലിയിലെ പോലീസ് സ്റ്റേഷൻ അക്രമിച്ച സംഭവത്തിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി നേതാവ് അറസ്റ്റിൽ. ദാദാപിർ ബെറ്റ്ഗേരി എന്ന നേതാവാണ് അറസ്റ്റിലായത്. 138 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഹുബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ നസീർ അഹമ്മദിനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2022 ഏപ്രിൽ 16 ന് പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത് നസീർ അഹമ്മദാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഒവൈസിയുടെ പാർട്ടിയിലെ തന്നെ മറ്റൊരു കൗൺസിലറായ ഹുസൈൻബി നൽവത്വാദിന്റെ ഭർത്താവ് ഇർഫാൻ അറസ്റ്റിലായിരുന്നു. അക്രമണത്തിൽ റാസ അക്കാദമിയ്ക്ക് പങ്കുണ്ടെന്ന സംശയവും ഉയർന്നു വരുന്നുണ്ട്.