സന്തോഷ് ട്രോഫി: സെമിയുറപ്പിച്ച് ബംഗാള്‍

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ബംഗാള്‍ സെമിയില്‍.

ജയത്തിനായി ഇറങ്ങിയ രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബംഗാള്‍ വീഴ്ത്തി. ബംഗാളിന് വേണ്ടി ഫര്‍ദ്ദീന്‍ അലി മൊല്ല രണ്ട് ഗോളും സുജിത് സിങ് മറ്റൊരു ഗോളും നേടി.

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും നേടിയത്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗാള്‍ സെമിയില്‍ കടന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാളിന്റെ എതിരാളികള്‍. 29നാണ് സെമി ഫൈനല്‍.