എറണാകുളം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ജിയോ ടാഗിങ്ങ്, ഇഗ്രാം സ്വരാജ് പോർട്ടലിൽ ബിൽ തയ്യാറാക്കൽ, മറ്റ് സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.
പ്രായപരിധി: 2021 ജനുവരി 1 ന് വയസ്സ് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തപാലിലോ നേരിട്ടോ മെയ് 3 ന് വൈകിട്ട് 5 നകം പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

