വളരെയേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ ഉത്തമമാണ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ആപ്പിൾ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മലബന്ധം, വയറിളക്കം എന്നിവ ഒഴിവാക്കും.
ആപ്പിൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ പല്ലിലെ കറ നീക്കം ചെയ്യാൻ കഴിയും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ആപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചുളിവുകളും ചർമ്മത്തിന് തിളക്കം നിലനിർത്താനും സഹായിക്കും. ആസ്ത്മയ്ക്കുള്ള സാധ്യതകൾ കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആസ്ത്മയുള്ളവർ ആപ്പിൾ കഴിക്കുന്നതും വളരെ നല്ലതാണ്. ആപ്പിൾ ചവച്ചരച്ചു കഴിക്കുന്നത് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കി പല്ല് കേടാകാതെ സൂക്ഷിക്കുകയും ചെയ്യും.

