സിസ്റ്റം സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്

ഇടുക്കി: പീരുമേട് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ എംപ്ലോയീസ് ഇൻഷുറൻസ് കോടതിയ്ക്ക് ഡിജിറ്റലൈസേഷൻ സിസ്റ്റം സപ്പോർട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടർ സയൻസിലോ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഐടി എന്നിവയിൽ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനിൽ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രിൽ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം നൽകും.

ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മെയ് 25 രാവിലെ 11 മണിക്ക് പീരുമേട് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ കോടതി ഓഫീസിൽ അഭിമുഖം നടത്തും. താല്പര്യമുള്ളവർ ഏപ്രിൽ 30 നകം പാസ്പോർട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും മൊബൈൽ ഫോൺ നമ്പറും ഉണ്ടായിരിക്കണം. വിശദാംശങ്ങൾ നൽകിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കു. ഫോൺ : 04869 233625. മെയിൽ itipeerumade@gmail.com.