കൊച്ചി മെട്രോയിൽ പ്രായം 75 കഴിഞ്ഞവർക്ക് ടിക്കറ്റിന് പകുതി തുക മതി; വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ

കൊച്ചി: കൊച്ചി മെട്രോയിൽ പ്രായം 75 കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും 50 ശതമാനം സൗജന്യ നിരക്കിൽ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതി. 21 -ാം തിയതി വ്യാഴാഴ്ച മുതൽ സൗജന്യം പ്രാബല്യത്തിൽ വരും. ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

പ്രായമായവർക്ക് സുഗമമായി മെട്രോയിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ സ്റ്റേഷനുകളിലും വീൽചെയറും ലഭ്യമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊച്ചി മെട്രോയിൽ പ്രായം 75 കഴിഞ്ഞവർക്ക് 50 ശതമാനം സൗജന്യം
കൊച്ചി മെട്രോയിൽ പ്രായം 75 കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും 50 ശതമാനം സൗജന്യനിരക്കിൽ യാത്ര ചെയ്യാം.

മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതി. 21 ാം തിയതി വ്യാഴാഴ്ചമുതൽ സൗജന്യം പ്രാബല്യത്തിൽ വരും. പ്രായമായവർക്ക് സുഗമമായി മെട്രോയിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ സ്റ്റേഷനുകളിലും വീൽചെയറും ലഭ്യമാക്കിയിട്ടുണ്ട്.