സ്‌നാപ്‌സേവ് വഴി എളുപ്പത്തില്‍ ഫേസ്ബുക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം

ഫേസ്ബുക്കില്‍ നിന്ന് എളുപ്പത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. Android, iOS എന്നിവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സൗജന്യമായ ഡൗണ്‍ലോഡര്‍ ആപ്പാണ് സ്‌നാപ് സേവ്. നിങ്ങളുടെ ഫേസ്ബുക്ക് ഫീഡില്‍ നിന്ന് ഫോണിലേക്ക് വീഡിയോകള്‍ നേരിട്ട് സേവ് ചെയ്യാനും ഇതുവഴി സാധിക്കും. പിന്നീട് മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാം. ഫേസ്ബുക്ക് ഫീഡില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി ആപ്പുകള്‍ ലഭ്യമാണെങ്കിലും അവയെല്ലാം എല്ലാ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കാനാകില്ല. എന്നാല്‍, കുറഞ്ഞ ഡാറ്റ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സ്‌നാപ്‌സേവ് ഉപയോഗിക്കാം.

സ്‌നാപ്‌സേവ് എങ്ങനെ ഉപയോഗിക്കാം

ആദ്യം വീഡിയോ സേവ് ചെയ്യുക. വീഡിയോ സേവ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും. ഒരു വീഡിയോ സേവ് ചെയ്യുന്നതിന് ഏറ്റവും എളുപ്പം mp4 ഫയലായി ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്കുചെയ്ത്, ഡൗണ്‍ലോഡ് തിരഞ്ഞെടുത്ത് ലഭ്യമായ ഫോര്‍മാറ്റുകളുടെ ലിസ്റ്റില്‍ നിന്ന് mp4 തെരഞ്ഞെടുക്കാം.

നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ https://nsapsave.app/ എന്നതിലേക്ക് പോകുക.

വെബ് ബ്രൗസര്‍ തുറന്ന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന Facebook വീഡിയോയുടെ ലിങ്ക് പേസ്റ്റ് ചെയ്യുക. നിങ്ങളുടെ സ്‌ക്രീനിലെ ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കുക. സേവ് ചെയ്ത ഫയല്‍ ഓഫ്‌ലൈനായി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫോണിലോ കമ്ബ്യൂട്ടറിലോ കാണാം. പുറമെ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാതെയും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

വീഡിയോ Youtube-ലേക്ക് അപ്ലോഡ് ചെയ്യാം

ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ Youtube-ലേക്ക് അപ്ലോഡ് ചെയ്യാം. ഇതും വളരെ ലളിതമാണ്. Youtube-നായി സൈന്‍ അപ്പ് ചെയ്ത ശേഷം (സൈന്‍ അപ്പ് ചെയ്യുന്നതിനായി ഇമെയില്‍ വിലാസം, പാസ്വേഡ്, ജനനത്തീയതി എന്നിവ നല്‍കണം. ചാനലിന് ഒരു പേരും നല്‍കണം. ചാനലിന്റെ പേര് ലളിതവും സൗകര്യപ്രദവുമായതാകാന്‍ ശ്രദ്ധിക്കുക) ക്രിയേറ്റര്‍ സ്റ്റുഡിയോയിലേക്ക് പോയി വീഡിയോ മാനേജര്‍ തെരഞ്ഞെടുക്കുക. അവിടെ നിന്ന് ക്രിയേറ്റ് വീഡിയോ തെരഞ്ഞെടുത്ത് വീഡിയോ അപ്ലോഡ് ചെയ്യാം.