ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത് .
ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്‌സിമം നമ്പര്‍ 9 ആണ്. നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാനും സാധിക്കുന്നതാണ്. നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്‌ഡേറ്റ് ചെയ്തിട്ടില്ല. എന്നാല്‍, ഭാവിയില്‍ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ടെന്നറിയാം.
അതിനായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. അടുത്തതായി നിങ്ങള്‍ക്ക് OTP വരും. അതിനുശേഷം, നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്നു നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ മുഴുവന്‍ ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ Stay Tuned എന്നായിരിക്കും പലര്‍ക്കും വരിക. എന്നാല്‍ ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ്.

