‘ന്യൂനപക്ഷ വര്‍ഗീയതക്ക് കാരണം ഭൂരിപക്ഷ വര്‍ഗീയത’: മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വര്‍ഗീയതയാണെന്നും, അത് ഏറ്റവും അപകടകരമെന്നും മന്ത്രി എം.വി ഗോവിന്ദന്‍. പാലക്കാട് ജില്ലയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഭൂരിപക്ഷ വര്‍ഗീയതയാണല്ലോ ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് ന്യൂനപക്ഷ വിരോധം. ഇതിന്റെ ഭാഗം തന്നെയാണ് സംഘര്‍ഷങ്ങള്‍. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണ്. വര്‍ഗീയ സംഘട്ടനങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. പോലീസും സര്‍ക്കാരും മാത്രം വിചാരിച്ചാല്‍ രാഷ്ട്രീയ അക്രമങ്ങള്‍ തടയാനാവില്ല’- മന്ത്രി ചൂണ്ടിക്കാട്ടി.