പാലക്കാട് ഇരട്ട കൊലപാതകങ്ങള്‍; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: പാലക്കാട് ജില്ലയിലെ ഇരട്ട കൊലപാതകങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

‘രണ്ട് പാര്‍ട്ടികളും സ്വയം നിയന്ത്രിക്കണം. അക്രമം വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമം. ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതക വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടു. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഫോഴ്സിനേയും പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവനാണ് നമുക്ക് രക്ഷിക്കേണ്ടത്. പോലീസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടി വരും. വര്‍ഗീയ ലഹള കൊണ്ടു വരാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ തിരിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്’- മന്ത്രി ചൂണ്ടിക്കാട്ടി.