ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷം. വടക്കു പടിത്താറാൻ ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഘർഷവും കല്ലേറും ഉണ്ടായത്. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. അക്കപമികൾ നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജഹാംഗീർപുരിയിൽ വൻ പോലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കിയിരിക്കുകയാണ്. ഡൽഹി പോലീസിന് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഡൽഹിയുടെ സുരക്ഷണ ചുമതല കേന്ദ്രസർക്കാരിനാണെന്നും അതിനാൽ ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ഡൽഹിയിൽ ഷോഷയാത്ര നടത്തിയിരുന്നു. ഇതിന് നേരെ കല്ലേറ് നടന്നതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ കർശന സുരക്ഷ ഒരുക്കണമെന്നും സേനാ വിന്യാസം വർധിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചു.

