മുബൈ: ജോലിയിലും വേതനത്തിലും ആകർഷകമായ മാറ്റങ്ങൾക്ക് തയ്യാറെടുത്ത് മുൻനിര ഐടി കമ്പനിയായ ഇൻഫോസിസ്. ഈ മാസം മുതൽ 50,000 പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നാണ് ഇൻഫോസിസിന്റെ പ്രഖ്യാപനം. നിലവിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. 85,000 പുതിയ ജീവനക്കാരെയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇൻഫോസിസ് നിയമിച്ചത്.
അതേസമയം, 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് 5,686 കോടി രൂപയുടെ അറ്റാദായം ആണ് റിപ്പോർട്ട് ചെയ്തത്. മുൻവ ർഷത്തെ പാദത്തിലെ 5,076 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 12 ശതമാനം വളർച്ചയാണിത്. 2023 സാമ്പത്തിക വർഷത്തിൽ ശക്തമായ വരുമാന വളർച്ചയാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ് ഇൻഫോസിസ് കൈവരിച്ചിരിക്കുന്നതെന്നും ക്ലൈന്റുകളുടെ വിശ്വാസം ആർജിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖ് അറിയിച്ചു.

