തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ റീ ഹാബിലിറ്റേഷൻ കോഴ്സിലേക്ക് മണിക്കൂറിന് 375 രൂപ നിരക്കിൽ പരമിത കാലത്തേക്ക് ഗസ്റ്റായി വർക്ഷോപ്പ് സൂപ്പർവൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിങ് ട്രേഡിലുള്ള രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ എൻജിനിയറിങ് ട്രേഡിലുള്ള അഞ്ച് വർഷത്തെ എൻ.സി.വി.റ്റി (ഐ.റ്റി.ഐ) സർട്ടിഫിക്കറ്റ്. താത്പര്യമുള്ളവർ ഏപ്രിൽ 30 ന് രാവിലെ 9.30ന് എസ്.ഐ.എം.സിയിൽ എത്തണമെന്നു ഡയറക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/ +2/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്സുകൾ. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലും ആണ് കോഴ്സുകൾ നടത്തുന്നത്. പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്‌റ്റൈപന്റും റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഏപ്രിൽ 20 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

