ന്യൂഡല്‍ഹി: ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മലയാളത്തില്‍ ട്വിറ്ററിലൂടെയാണ് ഇരുവരും സന്ദേശം പങ്കുവെച്ചത്.
‘വിഷുവിന്റെ പ്രത്യേക വേളയില്‍, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’-പ്രധാനമന്ത്രി കുറിച്ചു.
Greetings on Vishu! pic.twitter.com/ymI3oIFQWn
— Narendra Modi (@narendramodi) April 15, 2022
‘വിഷു ഉത്സവത്തിന്റെ ഈ സുദിനത്തില്‍, കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ’-എന്ന് അമിത് ഷായും കുറിച്ചു.
വിഷു ഉത്സവത്തിൻ്റെ ഈ സുദിനത്തിൽ, കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ. pic.twitter.com/i72tEfBbt0
— Amit Shah (@AmitShah) April 15, 2022

