ഷാങ്ഹായ്: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിലായി ചൈനയിലെ ഷാങ്ഹായ് നിവാസികൾ. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങൾ. ഏപ്രിൽ 5 മുതൽ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് വുഹാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വലിയ നിയന്ത്രണൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പലർക്കും അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കൾക്ക് ഉൾപ്പെടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കൂടി ജനങ്ങൾക്ക് കഴിയുന്നില്ല. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് ജനങ്ങൾ നേരിടുന്നത്.
സഹായം അഭ്യർത്ഥിക്കുന്ന ഷാങ്ഹായ് ജനതയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ പോലീസിനെ സമീപിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജയിലിൽ ഭക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ ഇത്തരം നീക്കം നടത്തുന്നത്.

