മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുമായുള്ള ഓരോ സ്ഥിരം ഒഴിവുകൾ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻ.സി.വി.ടി/ ഐ.ടി.ഐ(ഫിറ്റർ) സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. ശമ്പളം 25500 – 81100 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26 നു മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.