ജമ്മു: സുരക്ഷാ സേനയുടെ കൈയ്യില്‍ നിന്നും തീവ്രവാദികളെ രക്ഷപ്പെടുത്തി പലരും സ്വന്തം വീട്ടില്‍ ഒളിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തീവ്രവാദികളെ സഹായിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ജമ്മു കശ്മീര്‍ പോലീസ് വകുപ്പ് വ്യക്തമാക്കി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിച്ചാകും നടപടി.
തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് കുടുംബാംഗമായാലും നടപടിയെടുക്കും. തീവ്രവാദികളെ എന്‍കൗണ്ടറില്‍ നിന്നും രക്ഷപ്പെടാന്‍ സഹയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കശ്മീര്‍ പോലീസ് ഐജി വിജയകുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ തീവ്രവാദികളെ സഹായിച്ച ഒരാളുടെ സ്വത്തുവകകള്‍ കഴിഞ്ഞദിവസം കണ്ടുകെട്ടിയതായും അദേഹം അറിയിച്ചു.

