നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനാകുന്നെന്ന് റിപ്പോര്‍ട്ട്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയമാണ് ആര്യന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നത്. പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യന്‍ ഖാന്‍ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആര്യന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ ചിലരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കു മരുന്നുകള്‍ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയില്ലെങ്കിലും ഗൂഢാലോചന നടത്തിയെന്ന എന്‍സിബി വാദത്തിന് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി അറിയിച്ചിരുന്നു.

