സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലങ്കയില്‍ വിജയ് തരംഗം

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോഴും തമിഴ് സൂപ്പര്‍ താരം ദളപതി വിജയിയുടെ പുതിയ ചിത്രം റിലീസ് തിയ്യതിക്കും ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ശ്രീലങ്കയില്‍ ഹൗസ് ഫുളായിരിക്കുകയാണ്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ തന്നെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള വിജയ് ആരാധകര്‍. എന്നാല്‍, കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ശ്രീലങ്കയില്‍ പലയിടത്തും തിയറ്ററുകളില്‍ ഷോകളെല്ലാം ബുക് ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നതാണ് കൗതുകരമായ കാര്യം. ബുക്മൈഷോയുടെ ലങ്കന്‍ പതിപ്പ് പ്രകാരം മിക്കയിടങ്ങളിലും ചിത്രത്തിന്റെ ആദ്യദിന പ്രദര്‍ശനങ്ങളുടെയെല്ലാം ബുക്കിങ് പൂര്‍ണമായിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും മാറ്റമില്ലാത്ത ലങ്കക്കാരുടെ വിജയ് ആരാധനയുടെ തെളിവാണിതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നു.