ഈ ആഴ്ചയിലെ ബാങ്കവധികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഏപ്രില്‍ 14, 15, 16, 17 തിയ്യതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പെടുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധി ദിനങ്ങളുടെ പട്ടിക അനുസരിച്ച്, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കും. അതിനാല്‍ ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

ഈ ആഴ്ചയിലെ അവധികള്‍

ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി)

ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)