ന്യുഡൽഹി: രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട റാലിയിൽ നാല് സംസ്ഥാനങ്ങളിൽ സംഘർഷം. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സംഘർഷം ഉണ്ടായത്. മദ്ധ്യപ്രദേശിലെ ഖർഗോണിൽ സംഘർഷത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു.
മേഖലയിൽ വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, തലബ് ചൗകിൽ കല്ലേറുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമികൾ നാലു വീടുകളും നിരവധി വാഹനങ്ങളും അഗ്നിക്കരയാക്കി. ഒരു ക്ഷേത്രവും തകർക്കപ്പെട്ടു.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ കംബത്ത്, സബർകാന്ത തുടങ്ങിയ സ്ഥലങ്ങളിലും വർഗീയ സംഘർഷമുണ്ടായി. പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തി. കംബത്ത് അജ്ഞാതനായ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. പശചിമ ബംഗാളിലെ ഹൗറയിൽ ഘോഷയാത്രയ്ക്കു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.

