ജോ ബൈഡനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇന്ത്യ അമേരിക്ക സഹകരണം ചർച്ചാ വിഷയമാകും

modi-biden

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഇരുവരും തമ്മിൽ ചർച്ച ചെയ്യുക. ഓൺലൈനിലാണ് ഇരുവരും തമ്മിൽ ചർച്ച നടത്തുക.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും മോദിയും ബൈഡനും തമ്മിൽ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ബൈഡനും മോദിയും തമ്മിൽ ചർച്ച നടക്കുന്നതെന്നത്. തിങ്കളാഴ്ച്ചയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആരംഭിക്കുന്നത്.